തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ നാ​ളെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ൾ​സ് 2025 എ​ന്ന പേ​രി​ൽ യു​ജി കോ​ൺ​ഫ​റ​സ് ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​ദ്യ​ശാ​സ്ത്ര ഉ​ത്സ​വം എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അ​റു​ന്നൂ​റി​ല​ധി​കം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഇ​ക്കൊ​ല്ലം കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ‘പ​ൾ​സ് 2025’ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്കി​ൽ വ​ർ​ക്ക് ഷോ​പ്സ്, പ​ത്തോ​ളം വ​കു​പ്പു​ക​ളി​ലാ​യി ഹാ​ൻ​​ഡ് ഓ​ൺ പ​രി​ശീ​ല​ന​ങ്ങ​ൾ, സ​യ​ന്‍റി​ഫി​ക് സെ​ക്‌ഷനു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ച​ർ​ച്ച, അ​ക്കാ​ഡ​മി​ക് മ​ത്സ​ര​ങ്ങ​ൾ, പേ​പ്പ​ർ, പോ​സ്റ്റ​ർ അ​വ​ത​ര​ണ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ രം​ഗോ​ളി, അ​നാ​റ്റോ ആ​ർ​ട്ട്, ജാം, ​

ബാ​റ്റി​ൽ ഓ​ഫ് ബാ​ൻഡ്സ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന തോ​മ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജി.​ബി. അ​മ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ക്ഷ​യ ആ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​എം. മി​ഥു​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.