പൂങ്കാവ് പള്ളി വിശുദ്ധവാര തീര്ഥാടനം: അവലോകനയോഗം ചേര്ന്നു
1280281
Thursday, March 23, 2023 11:00 PM IST
ആലപ്പുഴ: പൂങ്കാവ് പള്ളിയില് വിശുദ്ധവാരാചരണ തീര്ഥാടനം ഏപ്രില് രണ്ടുമുതല് ഒമ്പതുവരെ നടക്കുന്നതിന്റെ ഭാഗമായി പി.പി. ചിത്തരഞ്ജന് എംഎല്എയുടെ അധ്യക്ഷതയില് അവലോകന യോഗം ചേര്ന്നു.
വാരാചരണം പ്രമാണിച്ച് പൂങ്കാവ് ജംഗ്ഷനില് ദീര്ഘദൂര ബസുകള്ക്കുള്പ്പെടെ സ്റ്റോപ്പ് ഉണ്ടാകുമെന്ന് എംഎല്എ അറിയിച്ചു. വാഹനങ്ങളുടെ ക്രമീകരണം, ഗതാഗതനിയന്ത്രണം, കുടിവെള്ള ലഭ്യത, ആംബുലന്സ് സൗകര്യം, ക്രമസമാധാനവുമായി ബന്ധപ്പെട്ട സുരക്ഷ തുടങ്ങിയവ ഉറപ്പാക്കണമെന്ന് എംഎല്എ ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. എക്സൈസ്, കെഎസ്ഇബി, ആരോഗ്യം വകുപ്പുകളുടെ സേവനം ലഭ്യമാക്കും. ഫാ. ജോസി കണ്ടനാട്ടുതറ, ഫാ. ബെനറ്റ്, സിസ്റ്റര് ലിസി റോസ്, ജയന് തോമസ്, അമ്പലപ്പുഴ തഹസില്ദാര് വി.സി. ജയ തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.