ചേര്‍ത്തല നഗരസഭ വികസനസദസും തൊഴില്‍മേളയും
1600328
Friday, October 17, 2025 5:16 AM IST
ചേര്‍ത്തല: നഗരസഭ നേതൃത്വത്തില്‍ വികസനസദസും തൊഴില്‍മേളയും നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
വികസനസദസിലൂടെ ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം നഗരസഭയില്‍ അവതരിപ്പിച്ച വികസന പദ്ധതികള്‍ സദസില്‍ അവതരിപ്പിച്ചു ചര്‍ച്ച നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയായി. കഞ്ഞിക്കുഴി ബിഡിഒ സി.വി. സുനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് നഗരസഭയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.എസ്. സാബു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.എം. ബാബു എന്നിവര്‍ ഓപ്പണ്‍ഫോറം നയിച്ചു. ജി. രജ്ഞിത്ത്, ശോഭ ജോഷി, മാധുരി സാബു, ഏലിക്കുട്ടി ജോണ്‍, പി. ഉണ്ണികൃഷ്ണന്, എ. അജി, ലിസി ടോമി, ഷീജ സന്തോഷ്, പി. ജ്യോതിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.