ഹരി​പ്പാ​ട്: വ​സ്തു വാ​ങ്ങി ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന 22 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കു​മാ​ര​പു​രം ക​രു​വാ​റ്റ തെ​ക്ക് കൊ​ച്ചുപ​രി​യാ​ത്ത് വീ​ട്ടി​ൽ രാ​ജീ​വ് എ​സ്. നാ​യ​ർ (44) ആ​ണ് അ​റ​സ്റ്റിലായത്.

കു​മാ​ര​പു​രം കാ​വു​ങ്ക​ൽ പ​ടീ​റ്റ​ത്തി​ൽ ഗോ​പി​ക​യു​ടെ കൈ​യിൽനി​ന്നാ​ണ് പ​ണം ത​ട്ടി​പ്പ് ന​ട​ത്തിയ​ത്. ഗോ​പി​ക​യു​ടെ സ​ഹോ​ദ​ര​ൻ രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു രാജീവ്. ആ ​പ​രി​ച​യ ത്തിലാണ് ഗോ​പി​ക വീ​ടു​വയ്​ക്കാ​ൻ സ്ഥ​ലം നോ​ക്കു​ന്നു​ണ്ട് എ​ന്ന് മ​ന​സി​ലാ​ക്കിയത്.

തു​ട​ർ​ന്ന് ഇ​വ​രെ മാ​വേ​ലി​ക്ക​ര കു​ടും​ബകോ​ട​തി​യു​ടെ എ​തി​ർ​വ​ശം ബാ​ങ്ക് ജ​പ്തി ചെ​യ്ത 56 സെ​ന്‍റ് സ്ഥലമുണ്ടെന്ന് പ​റ​ഞ്ഞു പ​ണ​മാ​യും ഗൂ​ഗി​ൾ പേ ​വ​ഴി​യും 22 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. അ​തി​നുശേ​ഷം ഗോ​പി​ക​യേ​യും ഭ​ർ​ത്താ​വി​നെ​യും ഈ ​വ​സ്തു കൊ​ണ്ട് കാ​ണി​ക്കു​ക​യും ഇ​ത് കോ​ട​തി സീ​ൽ ചെ​യ്ത നി​ല​യി​ലാ​ണ് എ​ന്നും ധ​രി​പ്പി​ച്ചു.

വ​സ്തു​വി​ന്‍റെ പേ​രി​ൽ ബാ​ധ്യ​ത തീ​ർ​ക്കാ​നു​ണ്ട് എ​ന്ന് പ​റ​ഞ്ഞു ഇ​തി​നു സ​ഹാ​യി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു പ​ലത​വ​ണയാ​യി വീ​ണ്ടും പ​ണം വാ​ങ്ങി.

എ​ന്നാ​ൽ, വ​സ്തു കി​ട്ടാ​തി​രു​ന്ന​പ്പോ​ൾ ഇ​വ​ർ ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജീ​വ്‌ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ വ​സ്തു ഇ​യാ​ളു​ടെ പേ​രി​ൽ അ​ല്ലെ​ന്നും അ​ത് കൊ​ല്ല​ത്തു​ള്ള ഒ​രാ​ളു​ടെ പേ​രി​ലുള്ള​താ​ണെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​ജീ​വ്‌ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ലെ ബ​ഞ്ച് ക്ലാ​ർ​ക്ക് ആ​ണ്. എ​സ്എ​ച്ച്ഒ ​മു​ഹ​മ്മ​ദ്‌ ഷാ​ഫി, എ​സ്ഐ ആ​ദ​ർ​ശ്, എ​എ​സ്ഐ ​പ്ര​മോ​ദ് എ​സ്പിഒ രേ​ഖ, സി​പി​ഒമാ​രാ​യ നി​ഷാ​ദ്, സ​ജാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.