കൈനകരിയെ ആര് കൈകാര്യം ചെയ്യും!
1599735
Tuesday, October 14, 2025 11:53 PM IST
വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ നടന്നതെന്ത്?
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എന്തു പറയുന്നു?
പഞ്ചായത്തിന്റെ ചിത്രം
എങ്ങനെ?
കൈനകരി
ഗ്രാമപഞ്ചായത്ത്:
ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് കുട്ടനാട്ടിലെ മറ്റു പഞ്ചായത്തുകളുമായി താരതമ്യം ചെയ്യാനാവാത്ത ഒരു ഗ്രാമപ്രദേശം. വെള്ളത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്ത്. 1995 മുതൽ സിപിഎം നേതൃത്വത്തിൽ ഇടതുപക്ഷം ഭരിക്കുന്നു.
നേട്ടങ്ങൾ
എം.സി. പ്രസാദ്
(പഞ്ചായത്ത് പ്രസിഡന്റ്)
4കുടിവെള്ള പദ്ധതിക്കു വലിയ പ്രാധാന്യം. 2.5 കോടിയുടെ പദ്ധതി നടക്കുന്നു. മൂന്നു മാസംകൊണ്ട് മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു രണ്ട് കുഴല്‍ക്കിണറുകൾ.
4മുണ്ടയ്ക്കല്‍ ചാവറ സി ബ്ലോക്ക് റോഡിനും തേവര്‍കാട് വെള്ളാമത്തറ റോഡിനും ടെൻഡര്‍ നടപടി.
പല ഓട്ടോ റോഡുകളുടെയും പണി പൂര്‍ത്തിയാക്കി.
4മടവീഴ്ച പതിവായ കനകാശേരി, മിനപ്പള്ളി, വലിയകരി പാടങ്ങളുടെ പുറംബണ്ട് 17 കോടി മുടക്കി പൂര്‍ത്തികരിച്ചു വരുന്നു.
4എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി സ്കൂള്‍ കോംപ്ലക്സ് പദ്ധതിയിലൂടെ കലാ കായിക കഴിവുകളെ വികസിപ്പിക്കാൻ നടപടി. നിരവധിയായ ജനോപകാരപ്രദമായ പദ്ധതികളില്‍ പ്രധാനപ്പെട്ടവ.
കോട്ടങ്ങൾ:
ഡി. ലോനപ്പന് (യുഡിഎഫ്
പാർലമെന്ററി പാര്‍ട്ടി ലീഡർ)
4കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുന്നു. മൂന്നു പതിറ്റാണ്ടായിട്ടും എല്ലാവർക്കും കുടിവെള്ളമെത്തിക്കാനായില്ല.
4ഏറെക്കാലമായ തേവര്‍കാട്- വെള്ളാമത്ര റോഡ് ഇന്നും യാഥാര്‍ഥ്യമായിട്ടില്ല.
4ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച മുണ്ടയ്ക്കല്‍ പാലത്തില്‍നിന്നു പിന്നോക്കമായ കിഴക്കന്‍ മേഖലയിലേക്ക് ഒരു റോഡ് പോലും നിർമിക്കാനായില്ല.
4കൈനകരി മീനപ്പള്ളി കായലിലെ വിനോദ സഞ്ചാര ടെര്‍മിനല്‍ നോക്കുകുത്തി.
4മടവീഴ്ചകൊണ്ട് പതിവായ കനകാശേരി മിനപ്പള്ളി വലിയകരി പാടത്തെ ദുരിതത്തിനു
ഇനിയും ശ്വാശ്വത പരിഹാരമില്ല.
ഒറ്റ നോട്ടത്തിൽ
2018ലെ പ്രളയ ശേഷം ഏറ്റവും അധികം കുടുംബങ്ങള്‍ താമസം മാറിപ്പോയ പഞ്ചായത്തുകളില്‍ ഒന്നാണ് കൈനകരി. കൃഷിയും മത്സ്യബന്ധനവും മുഖ്യ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങൾ.
15 വാര്‍ഡുകളുള്ള ഇവിടുത്തെ ജനസംഖ്യ കഴിഞ്ഞ ജനസംഖ്യ കണക്ക് പ്രകാരം 25,922 ആയിരുന്നു. 13,203 പേര് സ്ത്രീകളും 12,719 പേര് പുരുഷന്മാരും. 2,262 ഹെക്ടര്‍ നെല്‍കൃഷിയും 1,118 ഹെക്ടറില്‍ തെങ്ങ് കൃഷിയും. കര്‍ഷകരില്‍ 71.5 ശതമാനവും ഒരു ഹെക്ടറില്‍ താഴെ മാത്രമുള്ള നാമമാത്ര കര്‍ഷകർ.
കൈയേറ്റം മൂലം തോടുകൾ അടക്കമുള്ള ജലാശയങ്ങള്‍ക്ക് ആഴം കുറഞ്ഞു നീരൊഴുക്ക് തടസപ്പെട്ടതു വലിയ പ്രശ്നം. മത്സൃസമ്പത്തിലും ചോർച്ച. വിനോദസഞ്ചാരം വരുമാനം നേടുന്നുണ്ടെങ്കിലും ജലമലിനീകരണം ഭീഷണി. കഴിഞ്ഞ വർഷത്തെ കക്ഷിനില: സിപിഎം- 7, സിപിഐ-1, കോൺ.- 5, ബിജെപി-1, സ്വത.- 1. ആകെ:15.