വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1599750
Tuesday, October 14, 2025 11:53 PM IST
ചേര്‍ത്തല: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. നഗരസഭ ഒമ്പതാം വാര്‍ഡ് ശാവേശേരി ചാലാംപറമ്പിൽ പരേതനായ പ്രസാദിന്റെ ഭാര്യ ലളിത (60) അന്തരിച്ചു. കഴിഞ്ഞ എട്ടിന് വൈകിട്ട് ചേര്‍ത്തല കുപ്പിക്കവലയ്ക്കു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലളിത ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: ശ്രീക്കുട്ടി, സൂര്യ. മരുമക്കൾ: മഹേഷ്, റെജി.