വികസന സദസ് ഇന്ന്
1599744
Tuesday, October 14, 2025 11:53 PM IST
ചേര്‍ത്തല: അഞ്ചു വര്‍ഷങ്ങളിലായി നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദീകരണവും 2031 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ചര്‍ച്ചയും ലക്ഷ്യമിട്ട് പട്ടണക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസന സദസ് നടത്തുന്നു. ഇന്ന് പകല്‍ മൂന്നിന് പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിലാണ് സദസ്. പഞ്ചായത്തില്‍ ഭരണസമിതി നടപ്പാക്കിയ നേട്ടങ്ങള്‍ അടങ്ങിയ പ്രോഗ്രസ റിപ്പോര്‍ട്ടും ഇതോടൊപ്പം നാട്ടുകാരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിന്, വൈസ് പ്രസിഡന്റ് എം.കെ. ജയപാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജി പോള്‍, പഞ്ചായത്തംഗങ്ങളായ പി.ആര്. രാജേഷ്, സിന്ധു ഉമ്മാതറ എന്നിവര്‍ അറിയിച്ചു.
ജില്ലയിലാദ്യമായി ഗ്രാമവണ്ടി, മാതൃകാപരമായ പകല്‍വീട്, പഞ്ചായത്ത് മന്ദിര നവീകരണം, ചെറുതും വലുതുമായ എല്ലാ കവലകളിലും ട്രാഫിക് മിറര്‍ തുടങ്ങി നടപ്പാക്കിയ 46 വികസന പദ്ധതികളാണ് പ്രധാനമായി ഉയര്‍ത്തുന്നത്. ശുചിത്വമാലിന്യ സംസ്കരണ മേഖലയില്‍ പകിട്ടാര്‍ന്ന പട്ടണക്കാട് എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.
പരിപാടിയുടെ ഭാഗമായി 2.30ന് വികസന സാംസ്കാരിക ജാഥ നടത്തും. മൂന്നിനു നടക്കുന്ന വികസനസദസ് ഗായിക സുഭദ്ര ഉണ്ണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.എസ്. ജാസ്മിന് അധ്യക്ഷയാകും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് മുഖ്യാതിഥിയാകും.