അ​മ്പ​ല​പ്പു​ഴ: ഓ​ട​യി​ൽ വീ​ണ പ​ശു​വി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർഫോ​ഴ​സ് സം​ഘം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് ഓ​ട​യി​ൽ വീ​ണ​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ജോ​യി പ​ശു​വി​നെ വാ​ങ്ങി​യ​ത്. 5 ദി​വ​സം മു​ൻ​പ് പ്ര​സ​വി​ച്ച പ​ശു യാ​ദൃ​ഛിക​മാ​യാ​ണ് സ​മീ​പ​ത്തെ ഓ​ട​യി​ൽ വീ​ണ​ത്. ഇ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽനി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് താ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു യൂ​ണി​റ്റ് ഫ​യ​ർഫോ​ഴ്‌​സ് സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ട് പ​ശു​വി​നെ ര​ക്ഷ​പ്പെടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി​യ​തോ​ടെ പ​ശു അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തു.

ഫ​യ​ർ​മാ​ൻ​മാ​രാ​യ ര​ഞ്ജു​മോ​ൻ, പ്ര​ശാ​ന്ത്, കെ.ആ​ർ. അ​നീ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, അ​ർ​ജു​ൻ, പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.