കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ നല്ലതുമാത്രം തെരഞ്ഞെടുക്കണം: സാജന് പള്ളുരുത്തി
1599742
Tuesday, October 14, 2025 11:53 PM IST
ചേര്‍ത്തല: ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണെങ്കിലും അതിൽ നല്ലവശം മാത്രം തെരഞ്ഞെടുക്കാൻ കുട്ടികൾ തയാറാകണമെന്ന് സിനിമാതാരം സാജന് പളളുരുത്തി പറഞ്ഞു. രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള മികവ്-2025 മെരിറ്റ് അവാര്‍ഡും സ്പർശം പാലിയേറ്റീവ് പ്രവർത്തകർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേർത്തല എന്‍എസ്എസ് യൂണിയൻ ഹാളിൽ സഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി വി.എന്‍. അജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എച്ച്. സലാം ആമുഖപ്രസംഗം നടത്തി.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ, എസ്എന്‍ഡിപി മേഖലാ ചെയർമാൻ കെ.പി. നടരാജൻ, ഫൗണ്ടേഷൻ ഭാരവാഹികളായ ടി.കെ. അനിലാൽ, സി.ആര്. സാനു, ടി.എസ്. കുഞ്ഞുമോൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, കെപിസിസി സെക്രട്ടറി എസ്. ശരത്, കെ.ആര്. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.