തുറ​വൂ​ർ: നാ​രാ​യ​ണ മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളാ​ൽ ഭ​ക്തി​മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​വ​ലി ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വ​ള​മം​ഗ​ലം തെ​ക്ക് ക​ണ്ണു​വ​ള്ളി​ൽ കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് കൊ​ടി​ക്കൂറ​യും കോ​ങ്കേ​രി​ൽ കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് കൊ​ടി​ക്ക​യ​റും മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് വ​ട​ക്കി​ന​ക​ത്ത് പു​തു​മ​ന വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ​യും തെ​ക്കി​ന​ക​ത്ത് പു​തു​മ​ന മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലായി​രു​ന്നു കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ അ​ന്ന​ദാ​ന​ത്തി​നു​ള്ള വി​ഭ​വ സ​മ​ർ​പ്പ​ണ​വും കൊ​ടി​യേ​റ്റ് സ​ദ്യ​യും ന​ട​ന്നു.

ഒ​രു കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ത്സ​വം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ പാ​ഴൂ​ർ വ​ട​ക്കി​ല്ല മ​ന സ​മു​ദാ​യ​ത്തി​ന് ക്ഷേ​ത്രം ഉ​പ​ദേ​ശസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റി​നു മു​മ്പ് ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​ധാ​ന ഉ​ത്സ​വ ദി​ന​മാ​യ 20ന് ​ദീ​പാ​വ​ലി വ​ലി​യ​വി​ള​ക്ക്.

21ന് ​തി​രു​വാ​റാ​ട്ടോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും. കൊ​ടി​യേ​റ്റ് മു​ത​ൽ ആ​റാ​ട്ടു വ​രെ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.