തുറവൂ​ർ: കേ​ര​ള സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ര​ദേ​ശമേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ പിഎ​സ്‌സി ​പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ര​മ​ല്ലൂ​ർ സെ​ന്‍റ് ജൂ​ഡ് പാ​രി​ഷ് ഹാ​ളി​ൽ ദ​ലീ​മ ജോ​ജോ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്തു ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എസ്. അ​ശോ​ക് കു​മാ​ർ സ്വാ​ഗ​തം പറഞ്ഞു. ആ​റു മാ​സ​ം സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശീ​ല​നം. എ​ഴു​പു​ന്ന ക്വീൻ ഓ​ഫ് പീ​സ് ച​ർ​ച്ചി​ൽ വ​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​വ​രെ 60 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ദ്ധ​തി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം, പിഎ​സ്‌സി ​ഗൈ​ഡു​ക​ൾ, മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി കൊ​ണ്ടാ​ണ് പ​ദ്ധ​തി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദ​ലീ​മ ജോ​ജോ എം​എ​ൽ​എ​യി​ൽനി​ന്നു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഫാ. ​ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ മാ​നേ​ജ​ർ ഇ.​പി. സി​ബി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി.​കെ. മ​ധുക്കുട്ട​ൻ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ സി.എ​സ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ് പി.സി., ഫാ. ​ബി​പി​ൻ മാ​ളി​യേ​ക്ക​ൽ, റവ.ഡോ. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.