അവകാശ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം
1599743
Tuesday, October 14, 2025 11:53 PM IST
ചമ്പക്കുളം: അവകാശസംരക്ഷണ ജാഥയ്ക്ക് കുട്ടനാട്ടിൽ സ്വീകരണം നൽകും. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് 22ന് കുട്ടനാട്ടിൽ സ്വീകരണം നൽകുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് ഫൊറോന പ്രസിഡന്റ് സോണിച്ചൻ പുളിങ്കുന്ന് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എടത്വ ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാൻസിസ്, അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ്, അതിരൂപത സെക്രട്ടറി ചാക്കപ്പൻ ആന്റണി, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, കെ. എസ്. ആന്റണി, യൂത്ത് കോ-ഓർഡിനേറ്റർ ജോസി ഡൊമിനിക്, ചമ്പക്കുളം ഫൊറോന ജനറൽ സെക്രട്ടറി ആന്റപ്പൻ മുട്ടേൽ, അതിരൂപത സമിതി അംഗങ്ങളായ നൈനാൻ തോമസ്, മാത്തുക്കുട്ടി കാഞ്ഞിക്കര, സൈനോ തോമസ്, ജോജി ജോസഫ്, സണ്ണിച്ചൻ കൊടുക്കുന്ന തുടങ്ങിയവർ പ്രസംഗിച്ചു.