ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി
1600333
Friday, October 17, 2025 5:16 AM IST
ഹരിപ്പാട്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കരീലക്കുളങ്ങര പോലീസ് പിടികൂടി. കീരിക്കാട് കരുവാറ്റുംകുഴി പുല്ലമ്പള്ളിത്തറ വീട്ടിൽ സുന്ദരനാണ് പിടിയിലായത്. അടിപിടി കേസിൽ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് ശിക്ഷിച്ചയാളാണ് സുന്ദരൻ. 2022 ജൂൺ 30നായിരന്നു ശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന്, കോടതി കൺവിക്ഷൻ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ ആറു മാസത്തേക്ക് ശിക്ഷിച്ചു. മാവേലിക്കര സബ് ജയിലിലേക്കു മാറ്റി.