ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം
1600324
Friday, October 17, 2025 5:16 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കെട്ടിടത്തിന്റെ മൂന്നാം നിലയുടെ നിർമാണോദ്ഘാടനവും ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനവും ഇന്ന് മൂന്നിനു നടക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ അനുവദിച്ച 1.72 കോടി രൂപയും എംഎൽഎ യുടെ ആസ്തിവികസന വിഹിതത്തിൽനിന്നുള്ള ഒരുകോടിയും വിനിയോഗിച്ചാണ് നിർമാണപ്രവർത്തനം നടത്തുന്നത്. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. രാവിലെ 10 മുതൽ ഏഴു വരെ നടക്കുന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിക്കുമെന്ന് ജനറൽ കോ-ഓരഡിനേറ്റർ ആർ. അജീഷ്, പ്രിൻസിപ്പൽ ഡോ. എൽ. ഷാജി, അസി. പ്രഫ. പി.ആർ. റജിമോൻ എന്നിവർ അറിയിച്ചു.