എടത്വയിൽ പോരാട്ടം കടുക്കുമോ?
1600330
Friday, October 17, 2025 5:16 AM IST
എടത്വ ഗ്രാമപഞ്ചായത്ത്:
ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ കുട്ടനാട്ടിലെ ഏറ്റവും വികസിത ഗ്രാമപഞ്ചായത്ത്. കുട്ടനാട്ടിലെ ആദ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജായ സെന്റ് അലോഷ്യസ് കോളജ്, തെക്കന്‍ കേരളത്തിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ എടത്വ പള്ളി, കുട്ടനാട്ടിലെ മറ്റ് പഞ്ചായത്തുകളേക്കാള്‍ മുന്നേ ലഭ്യമായ റോഡ് ഗതാഗത സൗകര്യം... എടത്വ പഞ്ചായത്തിന്റെ വിശേഷണങ്ങള്‍ നിരവധി.
നേട്ടങ്ങള്‍
ആന്‍സി ബിജോയ് പഞ്ചായത്ത് പ്രസിഡന്റ്
•സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഹരിത ടൗണ്‍ അവാർഡ്.
•പൊതുതോടുകള്‍ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കി.
•ലൈഫ് പദ്ധതിയില്‍ 164 വീടുകള്‍. 249 വീടുകള്‍ക്കു കരാർ.
•ഹഡ്കോയുടെ 3.59 കോടിയുടെ പദ്ധതി.
•ക്ലീന്‍ കേരളയുമായി കരാർ. ഹരിതകര്‍മ സേനയ്ക്ക് ഇലക്ട്രിക് വാഹനം. എംസിഎഫ്, വീടുകളില്‍ ബയോബിന്‍.
• നെല്‍കര്‍ഷകർക്ക് 53 ലക്ഷം വകയിരുത്തി. മറ്റ് കൃഷികള്‍ക്ക് 50 ലക്ഷം.
സ്കൂളുകളുടെ വികസനം.
•വഴിവിളക്കുകളും സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചു.
കോട്ടങ്ങള്‍
ജോസഫ് (ജീമോന്‍)
പ്രതിപക്ഷ പാർലമെന്ററി ലീഡർ, രണ്ടാം വാര്‍ഡംഗം
• സ്ഥിരത ഇല്ലാത്ത നേതൃത്വം.
•വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി.
•മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍ക്കു പരിഹാരമില്ല.
• മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
• പ്ലാന്‍ ഫണ്ട് വേണ്ട വിധം ഉപയോഗിച്ചില്ല. ഡിപ്പോസിറ്റ് തുക മാത്രം ഉപയോഗിച്ച് വികസനം എന്നതാണ് നടന്നത്.
ഒറ്റനോട്ടത്തിൽ
കുട്ടനാട്ടിലെ ഒരു ചെറിയ പട്ടണം എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം. 1590 ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്ന ഇവിടുത്തെ ജനസംഖ്യ 19,094 ആയിരുന്നു. ഇതില്‍ പുരുഷന്മാര് 9139, സ്ത്രീകള്‍ 9955.
ഒരു കോളജ്, മൂന്നു സര്‍ക്കാര്‍ സ്കൂളുകള്‍, ഒന്‍പത് എയ്ഡഡ് സ്കൂളുകൾ, മൂന്ന് അണ് എയ്ഡഡ് സ്കൂളുകൾ. നിലവിൽ യുഡിഎഫ് ഭരിക്കുന്നു.
കക്ഷിനില:
കോണ്‍ഗ്രസ്- 6, കേരള കോണ്‍ഗ്രസ് -2, സിപിഎം-4, ജനാധിപത്യ കേരള കോണ്‍ഗ്രസ് -1, ബിജെപി -1, സ്വതന്ത്രന്- 1 (ആകെ 15)