ജൂബിലി ലോഗോസ് ക്വിസ് -2025: ചങ്ങനാശേരി അതിരൂപത വിജയികളെ പ്രഖ്യാപിച്ചു
1601380
Monday, October 20, 2025 11:36 PM IST
ചങ്ങനാശേരി: ജൂബിലി ലോഗോസ് ക്വിസ് -2025ന്റെ അതിരൂപതാതല വിജയികളെ പ്രഖ്യാപിച്ചു. വിവിധ കാറ്റഗറികളിലെ വിജയികൾ.
കാറ്റഗറി-എ: ഒന്നാംസ്ഥാനം: ജോസഫ് ജോൺ മേനാച്ചേരി, ലൂർദ് ഫൊറോന പള്ളി തിരുവനന്തപുരം, തിരുവനന്തപുരം ഫൊറോന, രണ്ടാംസ്ഥാനം: സേറ ആൻ ജൂവൽ സെന്റ് മേരിസ് പാറേൽ, ചങ്ങനാശേരി ഫൊറോന, മൂന്നാംസ്ഥാനം: തെരേസ ടോജോ ഉറുമ്പക്കൽ ക്രിസ്തുരാജ് പള്ളി, ഏറ്റുമാനൂർ, അതിരമ്പുഴ ഫൊറോന
കാറ്റഗറി-ബി: ഒന്നാംസ്ഥാനം: ജാൻവി ആൻ ജോസി മറ്റപ്പറമ്പിൽ, എസ്എച്ച് പള്ളി, ചെത്തിപ്പുഴ, ചങ്ങനാശേരി ഫൊറോന
രണ്ടാംസ്ഥാനം: ഏയ്ഞ്ചൽ മേരി തോമസ് ഷാരോൺ കുറ്റിക്കാട്ട് സെന്റ് മേരീസ് ആർക്കിഎപ്പിസ്കോപ്പൽ പള്ളി കുടമാളൂർ, കുടമാളൂർ ഫൊറോന. മൂന്നാംസ്ഥാനം: അലോണ നോജി കാട്ടാമ്പള്ളി സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി നെടുംകുന്നം, നെടുംകുന്നം ഫൊറോന
കാറ്റഗറി -സി: ഒന്നാംസ്ഥാനം: ജോയൽ ജോമോൻ പതിനഞ്ചിൽ സെന്റ് തോമസ് കപ്പൂച്ചിൻ ആശ്രമം സൺഡേ സ്കൂൾ, കാവാലം സെന്റ് തെരേസാസ് ഇടവക, പുളിങ്കുന്ന് ഫൊറോന. രണ്ടാംസ്ഥാനം: വിൻസി റോസ് ക്രിസ്തുരാജ് പള്ളി രാജഗിരി, അമ്പൂരി ഫൊറോന. മൂന്നാംസ്ഥാനം: ജിഷ ജോർജ് കുരീക്കാട്ട്, സെന്റ് ജോസഫ് പള്ളി, ചമ്പക്കര, നെടുംകുന്നം ഫൊറോന.
ഡി-കാറ്റഗറി: ഒന്നാംസ്ഥാനം: മജേഷ് ജോസഫ് തൈക്കാട് സെന്റ് ജോസഫ് ചർച്ച് വായ്പൂര്, നെടുംകുന്നം ഫൊറോന.
രണ്ടാംസ്ഥാനം: സിസ്റ്റർ സിസി മരിയ പറപ്പള്ളി എസ്എബിഎസ്, ലൂർദ് മാതാ ചർച്ച് മാമ്മൂട്, കുറുമ്പനാടം ഫൊറോന. മൂന്നാംസ്ഥാനം: നിധി ആന്റൺ കൈലാത്ത്, സെന്റ് മേരീസ് കത്തീഡ്രൽ, ചങ്ങനാശേരി ഫൊറോന.
ഇ-കാറ്റഗറി: ഒന്നാംസ്ഥാനം: തോമസുകുട്ടി ജോസ് വള്ളവന്ത്ര സെന്റ് ഗ്രിഗോറിയസ് ചർച്ച്, പുന്നപ്ര, ആലപ്പുഴ ഫൊറോന
രണ്ടാംസ്ഥാനം: ഫാ. മാർട്ടിൻ തൈപ്പറമ്പിൽ സെന്റ് തോമസ് ചെത്തിപ്പുഴ, ചങ്ങനാശേരി ഫൊറോന. മൂന്നാംസ്ഥാനം: അമ്മിണി ഇമ്മാനുവൽ കാരിക്കാട്ട്, ക്രിസ്തുരാജ് പള്ളി കുറ്റിക്കോണം, കൊല്ലം-ആയൂർ ഫൊറോന.
എഫ്-കാറ്റഗറി: ഒന്നാംസ്ഥാനം: വത്സമ്മ സ്കറിയ അമ്പലത്തട്ടിൽ, സെന്റ് ജോർജ് പള്ളി തോട്ടയ്ക്കാട്, കുറുമ്പനാടം ഫൊറോന. രണ്ടാംസ്ഥാനം: സിസ്റ്റർ ആശാ എസ്ഡിഎസ് സെന്റ് ജോസഫ് പള്ളി പടഹാരം, ചമ്പക്കുളം ഫൊറോന. മൂന്നാംസ്ഥാനം: ലിസി തോമസ് കുരിശുംമൂട്ടിൽ സെന്റ് അൽഫോൻസ പള്ളി പൊങ്ങംമൂട്.
മത്സരത്തിന്റെ മുഴുവൻ ഫലങ്ങളും ചങ്ങനാശേരി അതിരൂപത, ഇടവകതല മത്സര റിസൾട്ട് ഉൾപ്പെടെ www.logosquiz.org എന്ന സൈറ്റിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, ബൈബിൾ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, പ്രഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ, സിസ്റ്റർ ചെറുപുഷ്പം എസ്എബിഎസ്, മറിയം ജോർജ് പൊട്ടംകളം, റ്റോമിച്ചൻ കൈതക്കളം, ജിക്കു ജോസഫ് ഉണ്ടിപ്പറമ്പിൽ, ജോഷി കൊല്ലാപുരം തുടങ്ങിയവർ പങ്കെടുത്തു.
വിജയികൾക്കുള്ള സെമിഫൈനൽ മത്സരം നവംബർ 9ന് കൊല്ലം ജ്യോതി നികേതൻ വിമൻസ് കോളജിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: +91 96050 02846, +91 99613 69380.