രാജ്യസുരക്ഷാ സേവകർക്ക് ആദരവ്
1601125
Sunday, October 19, 2025 11:22 PM IST
കരുമാടി: രാജ്യം അകത്തുനിന്നും പുറത്തുനിന്നും ഭീഷണികളെ അതിജീവിക്കുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സംഗമങ്ങൾ രാജ്യസുരക്ഷാ സേവകർക്ക് വലിയ ആവേശവും സന്തോഷവും നൽകുന്നതാണെന്ന് അമ്പലപ്പുഴ എസ്എച്ച്ഒ പ്രദീഷ്കുമാർ പറഞ്ഞു. കരുമാടി സെന്റ് നിക്കോളാസ്, സെന്റ് ജോസഫ് ദേവാലയത്തിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സേവനം ചെയ്തു വിരമിച്ചവരെയും സേവനം ചെയ്തുകൊണ്ടിരിക്കുന്നവരെയും ആദരിക്കുന്ന ‘ദേശ് സുരക്ഷാ സേവക് സമ്മാൻ ആദരവ്’ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
മിഷൻലീഗ്, യുവദീപ്തി, മാതൃ-പിതൃവേദി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാ ണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ൽ 75 രാജ്യസുരക്ഷാ സേവകർ പങ്കെടുത്തു. കരുമാടി സെന്റ് നിക്കോളാസ് ഹാളിൽ നടന്ന പരിപാടി വികാരി ഫാ. മാത്യു നടയ്ക്കൽ അധ്യക്ഷനായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ. മാത്യു തടത്തിൽ സ്വാഗത പറഞ്ഞു. കൈക്കാരന്മാരായ ജോണി കളത്തിൽ, സാബു അഞ്ചിൽ, റൂബി ദേവസ്യ എന്നിവർ പ്രസംഗിച്ചു.