ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ പു​ന​രു​ദ്ധ​രി​ച്ച വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കു​ന്ന​തി​നാ​യി 1991ൽ ​സ്ഥാ​പി​ത​മാ​യ വ​ർ​ക്കിം​ഗ് വു​മ​ൺ ഹോ​സ്റ്റ​ൽ ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ക്കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. 40 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ​ക്കു​ശേ​ഷം കെ.​ആ​ർ. ഗൗ​രി​യ​മ്മ സ്മാ​ര​ക വ​നി​താ ഹോ​സ്റ്റ​ൽ ആൻഡ് ഷീ ​ലോ​ഡ്ജ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്താ​ണ് വ​നി​താ ഹോ​സ്റ്റ​ൽ തു​റ​ന്ന​ത്.

ഗൗ​രി​യ​മ്മ​യു​ടെ പേ​രി​ൽ ചേ​ർ​ത്ത​ല​യി​ൽ ഉ​യ​രു​ന്ന ആ​ദ്യ സ്മാ​ര​ക​മാ​ണി​ത്. വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗവ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എ​സ്. സാ​ബു, ശോ​ഭാ ജോ​ഷി, ജി. ​ര​ഞ്ജി​ത്ത്, ഏ​ലി​ക്കു​ട്ടി ജോ​ൺ, മാ​ധു​രി സാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി. ​ഫൈ​സ​ൽ, ആ​ശാ മു​കേ​ഷ്, എ. ​അ​ജി, ലി​സി ടോ​മി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്ത്, രാ​ഷ്ട്രീ​യക​ക്ഷി നേ​താ​വാ​യ ബി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.