ചന്പക്കുളം ബ്ലോക്ക് തല കേരളോത്സവത്തിനു തുടക്കം
1600917
Sunday, October 19, 2025 6:09 AM IST
എടത്വ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കം. എടത്വ സെന്റ് അലോഷ്യസ് കോളജില്‍ നടന്ന കായിക മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, സെക്രട്ടറി സാജുമോന്‍ പത്രോസ്, ജോയിന്റ് സെക്രട്ടറിമാരായ എ. കുഞ്ഞുമോന്, കെ.ബി. അജയകുമാര്‍, കേരളോത്സവം പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ എസ്. സെറീന, കായികതാരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കായിക മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. കലാമത്സരങ്ങള്‍ 21ന് നടക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.