അവകാശ പ്രഖ്യാപന ജാഥയ്ക്ക് സ്വീകരണം
1600919
Sunday, October 19, 2025 6:09 AM IST
ആലപ്പുഴ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച അവകാശ പ്രഖ്യാപന ജാഥ 22ന് ആലപ്പുഴയിൽ എത്തുമ്പോൾ വൻ സ്വീകരണം നൽകാൻ കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ, മുഹമ്മ ഫൊറോന സമിതിയുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. 22ന് രണ്ടിന് ചങ്ങനാശേരി ജംഗ്ഷനിൽ എത്തിച്ചേരുന്ന ജാഥയ്ക്ക് കൈതവന വിമലഹൃദയ നാഥാ ദേവാലയത്തിൽ സ്വീകരണം നൽകും.
കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ ഫൊറോനാ ഡയക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി ഉദ്ഘാടനം ചെയ്തു. അതിരുപത സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, ഫെറോന ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, ബിനു സ്കറിയ, ജോസ് തോമസ്, തോമസ് കുറ്റേൽ തുടങ്ങിയവർ പ്രസംഗിച്ചു.