വൈഎംസിഎ - എവിടി ഭവനരഹിതര്‍ക്കു ഭവനം; സൗരോര്‍ജ സമ്പാദ്യത്തിലൂടെ പദ്ധതിക്ക് ഇന്നു തുടക്കം
1600562
Friday, October 17, 2025 10:54 PM IST
ആലപ്പുഴ: വൈഎംസിഎ - എവിടി ഭവനരഹിതര്‍ക്കു ഭവനം, സൗരോര്‍ജ സമ്പാദ്യത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അന്തരിച്ച പ്രസിഡന്റ് എ.വി. തോമസിന്റെ സ്മരണയ്ക്കായിട്ടുള്ളതാണ് പദ്ധതി. ചടങ്ങില്‍ ആലപ്പുഴ വൈഎംസിഎ സര് ജോര്‍ജ് വില്യംസ് അവാര്‍ഡും വിതരണം ചെയ്യും.
ഇന്നു വൈകുന്നേരം അഞ്ചിന് വൈഎംസിഎ എ.വി. തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം എ.വി. തോമസ് ആന്‍ഡ് കമ്പനി ചെയര്മാന് അജിത് തോമസ് നിര്‍വഹിക്കും. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആശീര്‍വാദ സന്ദേശം നല്‍കും. എന്സിവൈഐ നാഷണല്‍ ട്രഷറര്‍ റെജി ജോര്‍ജ് വിശിഷ്ടാതിഥിയായിരിക്കും. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജണ്‍ ചെയര്മാന് പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തും.
ആലപ്പുഴ വൈഎംസിഎ സര് ജോര്‍ജ് വില്യംസ് അവാര്‍ഡ് സഹൃദയ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. ഹെഗ്ഡെക്ക് സമ്മാനിക്കും. നിര്‍മാണ കമ്മിറ്റി ഡയറക്ടര്‍മാരായ റോണി മാത്യു, ബൈജു ജേക്കബ്, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവര്‍ നേതൃത്വം നല്‍കും.