‘ജീവിതോത്സവം’ സമാപിച്ചു
1601127
Sunday, October 19, 2025 11:22 PM IST
റാന്നി: നാഷണൽ സർവീസ് സ്കീം റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിവന്ന 21 ദിവസത്തെ ജീവിതോത്സവം പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ പൊതുസമ്മേളനവും കലാസദസും നടത്തി.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. പ്രകാശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി. ജേക്കബ് മുഖ്യസന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെംബർ സന്ധ്യാദേവി, പ്രോഗ്രാം ഓഫീസർ സ്മിതാ സ്കറിയ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം രവി കുന്നക്കാട്ട്, ഡോ. ജെബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൃത്തശില്പം, തുടി, ഫ്ലാഷ് മോബ്, കവിതാലാപനം, കലാസദസ് തുടങ്ങിയവ നടത്തി.