ചേ​ര്‍​ത്ത​ല: കെ​വി​എം സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ 53-ാമ​ത് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്‍​കം​ടാ​ക്‌​സ് അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ജ്യോ​തി​സ് മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ ഡോ.​ അ​വി​നാ​ശ് ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ര്‍ ഫി​സി​ഷ്യ​ന്‍ ഡോ.​പി.​ വി​നോ​ദ് കു​മാ​ര്‍, ഡ​പ്യൂ​ട്ടി ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ മേ​ഘ എം. ​പി​ള്ള എ​ന്നി​വ​ര്‍ പ്രസംഗിച്ചു. 43 വ​ര്‍​ഷം സേ​വ​നം പൂ​ര്‍​ത്തി​യാ​ക്കി​യ എ​ച്ച്ആ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ച്ച്. സ​രോ​ജ​യ്ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ഡോ. ​അ​വി​നാ​ശ് ഹ​രി​ദാ​സ്, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​വി.​ ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ്മാ​നി​ച്ചു.