പാലം തകർന്നു; നാട്ടുകാർ ദുരിതത്തിൽ
1600923
Sunday, October 19, 2025 6:09 AM IST
ചമ്പക്കുളം: തകഴി, ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്ന് നാട്ടുകാർ ദുരിതത്തിൽ. 10 വർഷം മുമ്പ് ചമ്പക്കുളം പഞ്ചായത്തിലെ ഏഴാം വാർഡായ പുല്ലങ്ങടിയെയും തകഴി പഞ്ചായത്തിലെ മൂന്നാം വാർഡായ ചൂരവടി പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് തകഴി പഞ്ചായത്ത് പണികഴിപ്പിച്ച പാലമാണ് തകർന്നത്.
പാലത്തിന്റെ ഉരുമ്പു കേഡറുകൾ കാലപ്പഴക്കം മൂലം തുരുമ്പുപിടിച്ച് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണതിനാൽ പ്രദേശവാസികളായ 25 വീട്ടുകാർ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശവാസികളും ചൂരവടി പാടശേഖരത്തിലെ 200 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ കൃഷിക്കാരും വിദ്യാർഥികളും വളരെയേറെ ബുദ്ധിമുട്ടിലാണ്. ഈ ദീപിൽനിന്നു കരകയറാനുള്ള ഏകമാർഗമായിരുന്ന പാലം. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.