മരം വെട്ടുന്നതിനിടയിൽ തടിവീണു തൊഴിലാളി മരിച്ചു
1600334
Friday, October 17, 2025 5:16 AM IST
ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ തടിവീണു തൊഴിലാളി മരിച്ചു. മഹാദേവികാട് നികത്തിൽ പുത്തൻ കണ്ടത്തിൽ കെ. സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശത്തുള്ള വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മുറിച്ച മരം വലിച്ചു താഴെക്കിട്ടപ്പോൾ ശരീരത്തേക്കു വീഴുകയായിരുന്നു. കാൽ മണ്ണിൽ പുതഞ്ഞതിനാൽ സന്തോഷിന് ഓടിമാറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: ബിന്ദു. മക്കൾ: സന്ദീപ്, അപർണ.