പുകയില വിരുദ്ധ റാലി
1599999
Wednesday, October 15, 2025 11:27 PM IST
ഹരിപ്പാട്: മണ്ണാറശാല യുപി സ്കൂളിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും കുട്ടികൾ തയാറാക്കിയ പുകയില വിരുദ്ധ മുദ്ര്യാഗീതങ്ങളുടെ പ്രകാശനവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് പി. വേണു അധ്യക്ഷത വഹിച്ചു.
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് വിമുക്തി കോ-ഓർഡിനേറ്റർ സജീവ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ഓമന, ജോൺ തോമസ്, അധ്യാപകരായ ഇ.എൻ. ശ്രീദേവി, ജെ. ഗിരീഷ് ഉണ്ണിത്താൻ, ജിഷ ജയചന്ദ്രൻ, പ്രഥമാധ്യാപിക കെ.എസ്. ബിന്ദു, ഗാന്ധിദർശൻ ക്ലബ് കൺവീനർ ടി. എൻ. പ്രസീദ തുടങ്ങിവയർ പ്രസംഗിച്ചു.