ചന്പക്കുളത്ത് വന്പൻ പോരിനൊരുക്കം
1600579
Saturday, October 18, 2025 12:02 AM IST
ചന്പക്കുളം
ഗ്രാമപഞ്ചായത്ത്
22.97ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ചമ്പക്കുളം ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത്. കലാകാരന്മാരുടെ പേരുകൊണ്ട് പ്രശസ്തമായ നാട്. ആലപ്പുഴ - ചങ്ങനാശേരി റോഡിന് ഇരു വശത്തായും പമ്പയാറും മണിമലയാറും അതിരിടുന്ന നയനമനോഹരമായ നെൽപാടങ്ങള് നിറഞ്ഞ ഗ്രാമം.
നേട്ടങ്ങള്‍
ടി.ജി. ജലജകുമാരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
4ഗ്രാമപഞ്ചായത്തിനു പുതിയ കെട്ടിടം നിര്‍മിച്ചു പ്രവര്‍ത്തനം തുടങ്ങി.
4ഹോമിയോ ആശുപത്രി കെട്ടിടം, യോഗ ഹാള്‍ എന്നിവ നിര്‍മിച്ചു.
4സ്മാര്‍ട്ട് അങ്കണവാടി, കാരകാട് സ്കൂള്‍ ആറ്റുകുറ്റപ്പണി.
4എംസിഎഫ് സജ്ജീകരിച്ചു
4ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന വാര്‍ഡുകളില്‍ കുഴല്‍കിണര്‍, പൈപ്പ് ലൈന്‍ സ്ഥാപിച്ചു.
4ഗ്രാമീണ റോഡുകള്‍ നവീകരിച്ചു.
കോട്ടങ്ങള്‍
ഉഷാ സുഭാഷ് (യുഡിഎഫ്)
പ്രതിപക്ഷ നേതാവ്
4പ്രതിപക്ഷ അംഗങ്ങള്‍ക്ക് അർഹമായ ഫണ്ട് ലഭ്യമാക്കിയില്ല.
4പരിഹാരമില്ലാതെ കുടിവെള്ള പ്രശ്നം.
4വഴിവിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ല.
4പടിപ്പുരയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ കുഴല്‍ക്കിണര്‍ തുറന്നില്ല.
4തോടുകളുടെ ആഴം കൂട്ടലോ പോളനീക്കം ചെയ്യലോ ഉണ്ടായില്ല.
4ചമ്പക്കുളം ആശുപത്രിക്കു സമീപത്തെ ടേക്ക് എ ബ്രേക്ക് തുറന്നില്ല.
4മങ്കൊമ്പിലെ ഹൈമാസ്റ്റ് പ്രവര്‍ത്തനരഹിതം.
ഒറ്റനോട്ടത്തിൽ
ഒരു കാലത്തു വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചമ്പക്കുളം ഗവ. ഹോസ്പിറ്റലില്‍ കിടത്തിച്ചികിത്സ ഇല്ലാതായിട്ട് എട്ടു വര്‍ഷങ്ങളായി. വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല.
കുട്ടനാട് താലൂക്കിന്റെ ആസ്ഥാനവും എം.എസ്. സ്വാമിനാഥന് മെമ്മോറിയല്‍ നെല്ല് ഗവേഷണ കേന്ദ്രവും നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത്.
അതു പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികൾക്ക് ഇനിയും സാധ്യതയുണ്ട്. ആകെ ജനസംഖ്യ 15,848. പ്രധാന കൃഷി നെല്ല്.
കക്ഷിനില:
കക്ഷിനില: വാര്‍ഡുകള്‍ 13. ഭരണം എല്‍ഡിഎഫിന്. സിപിഎം- 6, സിപിഐ- 1, കേരള കോണ്‍.- എം- 3, കോണ്‍ഗ്രസ്- 2, ബിജെപി-1.