നീലംപേരൂരിൽ കുട്ടനാട് കുടിവെള്ള പദ്ധതി തുടങ്ങണം: കേരള കോൺഗ്രസ്
1600915
Sunday, October 19, 2025 6:09 AM IST
മങ്കൊന്പ്: ജലവിഭവവകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് ശുദ്ധജല പദ്ധതിയിൽനിന്നു നിലവിൽ വെള്ളം ലഭിക്കാത്ത നീലംപേരൂർ പഞ്ചായത്തിൽ, രണ്ടാം കുട്ടനാട് ശുദ്ധജല പദ്ധതിയിലെ ജോലികൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് നീലംപേരൂർ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
വർഷങ്ങൾക്കു മുൻപ് പണിതീർത്ത ഓവർഹെഡ് ടാങ്കിലേക്ക് വെള്ളം എത്തിക്കാനും അവിടെനിന്ന് വെള്ളം വിതരണം ചെയ്യാനും ആവശ്യമായ പുതിയ പൈപ്പ് ലൈനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താനും കൺവൻഷനിൽ തീരുമാനമായി.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സിബിച്ചൻ കണ്ണോട്ടുതറ അധ്യക്ഷത വഹിച്ചു. സിബിച്ചൻ തറയിൽ, സോജൻ ഇടയ്ക്കാട്, ടെൻസിംഗ് തോമസ്, ജോജോ പട്ടർകളം, ടോം പഴയകളം, ജോസുകുട്ടി മാളിയേക്കൽ, സി.റ്റി. ഔസേപ്പച്ചൻ, ജയിംസ് പന്ത്രണ്ടിൽ, കുട്ടൻ പാപ്പൻ പഴയകളം, അലക്സാണ്ടർ ചാക്കോ വേലശേരി എന്നിവർ പ്രസംഗിച്ചു.