മാന്നാർ ഉറപ്പായും തിളയ്ക്കും
1601128
Sunday, October 19, 2025 11:22 PM IST
മാന്നാര്‍
ഗ്രാമപഞ്ചായത്ത്
അപ്പര്‍ കുട്ടനാട്ടിലെ വിശാലമായ നെല്‍വയലുകള്‍ ഉള്ള പടിഞ്ഞാറന്‍ മേഖലയും മാന്നാര്‍ ടൗണും വെങ്കലപാത്ര ആലകള്‍ ഉള്‍പ്പെടുന്ന കുരട്ടിക്കാടും ഇതിനോടു ചേര്‍ന്നു നില്ക്കുന്ന കുട്ടംപേരൂരും ഉള്‍പ്പെടുന്ന ഭൂപ്രദേശം. 17.96 ച.കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ 7,566 കുടുംബങ്ങളാണ് ഉള്ളത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, ചെങ്ങന്നൂര്‍ താലൂക്കിന്റെ രണ്ടാമത്തെ സിരാകേന്ദ്രം.
നേട്ടങ്ങള്‍
ടി.വി. രത്നകുമാരി
(പഞ്ചായത്ത് പ്രസിഡന്റ്)
4ഭൂരഹിതരും ഭവനരഹിതരും അഗതികളും ഇല്ലാത്ത പഞ്ചായത്താക്കി മാറ്റി.
4ഉപജീവന സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ കുടുംബശ്രീകളുമായി ചേര്‍ന്നു പദ്ധതി.
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്ത നേടാൻ പദ്ധതികൾ.
അങ്കണവാടി, സ്കൂള്‍ എന്നിവിടങ്ങളില്‍ കൃഷി. തരിശുനിലങ്ങള്‍ ഇല്ലാതാക്കി.
നെല്‍വിത്തുകളും വളവും സൗജന്യമായി നല്കി.
42 ലക്ഷം മുടക്കി തോടുകള്‍ ശുചീകരിച്ചു.
സ്വന്തം സ്ഥലത്ത് അങ്കണവാടി, എംസിഎഫ്.
ഹെല്‍ത്ത് സെന്റർ നിര്‍മാണം തുടങ്ങി
ലൈഫ് പദ്ധതിയില്‍ 180 വീടുകള്‍.
കോട്ടങ്ങള്‍
സുജിത് ശ്രീരംഗം
(യുഡിഎഫ് പാർലമെന്ററി
പാർട്ടി നേതാവ്)
വികസനം എല്ലാ മേഖലയിലും പിന്നാക്കം.
2023-24 വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ണമായും നഷ്ടപ്പെടുത്തി.
റോഡ് നിര്‍മാണത്തിനുള്ള മൂന്നു കോടി ലാപ്സാക്കി.
ജലജീവന്‍ പദ്ധതി പൂർണമായില്ല.
തൊഴിലുറപ്പ് പദ്ധതിയില്‍ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.
അങ്കണവാടിക്കു ഭൂമി വാങ്ങിയതില്‍ ക്രമക്കേട്.
ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കാതെ 30 ലക്ഷം നഷ്ടപ്പെടുത്തി.
ഹരിതകര്‍മ സേനയ്ക്കു വാങ്ങിയത് നിലവാരമില്ലാത്ത വാഹനങ്ങള്‍.
ഒറ്റനോട്ടത്തില്‍
മാന്നാര്‍ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള സാധ്യതകള്‍ ഏറെയുണ്ട്. പന്നായി കടവിലെ മിനി പാര്‍ക്ക്, മാന്നാര്‍ ടൗണിന്റെ വികസനം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ, വെങ്കല പാത്രനിര്‍മാണ മുള്‍പ്പടെയുള്ള പരന്പരാഗത തൊഴില്‍ മേഖലയുടെ തിരിച്ചുവരവ്, പമ്പാനദിയുടെ നവീകരണം, ടൂറിസം തുടങ്ങി അനന്തമായ സാധ്യതകൾക്കു കാത്തിരിക്കുകയാണ് മാന്നാര്‍.
അട്ടിമറിയിലൂടെ ഭരണം എല്‍ഡിഎഫ് പിടിച്ച പഞ്ചായത്താണ് മാന്നാര്‍. യുഡിഎഫില്‍നിന്നു കൂറു മാറി ഒരംഗം എല്‍ഡിഎഫില്‍ എത്തിയതോടെ യുഡിഎഫ് ഭരിക്കേണ്ട പഞ്ചായത്ത് എല്‍ഡിഎഫ് പക്ഷത്തായി. കൂറുമാറിയെത്തിയ സുനില്‍ ശ്രദ്ധേയത്തെ എല്‍ഡിഎഫ് വൈസ് പ്രസിഡന്റാക്കി. എന്നാല്‍, മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇയാള്‍ പുറത്തായി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതോടെ ഭരണം നിലനിര്‍ത്തി. കക്ഷിനില: ആകെ അംഗങ്ങൾ-18. എല്‍ഡിഎഫ്-9, യുഡിഎഫ് - 8, ബിജെപി-1 .