ജി. സുധാകരനെ നേരിൽ കാണുമെന്നും ചേർത്തുനിർത്തുമെന്നും സജി ചെറിയാൻ
1601375
Monday, October 20, 2025 11:36 PM IST
അമ്പലപ്പുഴ: ജി. സുധാകരനെ നേരിൽ കാണുമെന്നും ചേർത്തുനിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേർത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി. സുധാകരൻ നേരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ജി. സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി. സുധാകരനുമായി പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും സജി ചെറിയാൻ പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽനിന്ന് വിട്ടുനിന്നിരുന്നു.