ഭക്ഷണം പങ്കുവയ്ക്കുകയും പാഴാക്കാതിരിക്കുകയും വേണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
1601376
Monday, October 20, 2025 11:36 PM IST
ആലപ്പുഴ: ഭക്ഷണം പങ്കുവയ്ക്കുകയും അത് പാഴാക്കാതിരിക്കുകയുമാണ് മനുഷ്യര്‍ നിര്‍ബന്ധമായും ചെയ്യേണ്ടതെന്നു ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. തത്തംപള്ളി റസിഡന്റ് സ് അസോസിയേഷന്റെ ‘ഭക്ഷ്യനീതി: എവിടെയും മായമില്ലാത്ത ഭക്ഷണം മനുഷ്യരുടെ അവകാശം’ പ്രചാരണത്തിന് തുടക്കം കുറിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മായം ചേര്‍ക്കാത്ത ഭക്ഷണം എന്ന ആശയം, എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരവും മലിനമാകാത്തതുമായ ഭക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും അതിനായി സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൃത്യമാക്കാനുള്ള ജനകീയ ശ്രമമാണിതെന്നും ടിആര്‍എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം എല്ലാവര്ക്കും അവകാശം എന്നതാണ് പ്രചാരണങ്ങള്‍ കൊണ്ട് ടിആര്‍എ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.