വയലാര്‍ അനുസ്മരണവും നടൻ പ്രകാശ് വർമയ്ക്ക് സ്വീകരണവും
1601373
Monday, October 20, 2025 11:36 PM IST
ചേർത്തല: ചേർത്തല ശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയലാർ രാമവർമയുടെ 50-ാം ചരമവാർഷിക അനുസ്മരണവും നടൻ പ്രകാശ് വർമയ്ക്ക് സ്വീകരണവും കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. വടക്കേ അങ്ങാടിക്ക് സമീപം ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സി.വി. തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷെഹിൻ കൊച്ചുബാവ, കെ. ബാബുമോൻ, ജി.എസ്. വിനിത റാണി, സദാനന്ദൻ പാണാവള്ളി, രാജീവ് ആലുങ്കൽ, ശരത് ചന്ദ്രവർമ, സൂര്യ, ശ്രീകല സുഖാദിയ, ചേർത്തല ജയൻ, കെ.പി. നടരാജൻ എന്നിവർ പ്രസംഗിച്ചു.