45 വർഷത്തെ സിപിഎം ഭരണം കൈനകരിയെ പിന്നോട്ടു നയിച്ചെന്ന്
1601377
Monday, October 20, 2025 11:36 PM IST
കൈനകരി: കഴിഞ്ഞ 45 വർഷത്തെ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണത്തിൽ കൈനകരി വളരെയധികം പിന്നാക്കം പോയെന്നും എംഎൽഎയേയും സംസ്ഥാന തുടർ ഭരണവും ലഭിച്ചിട്ടും കൈനകരിയുടെ അടിസ്ഥാന സൗകര്യവികസനതിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഡിസി സി വൈസ് പ്രസിഡന്റ് സജി ജോസഫ്.
കഴിവുകെട്ട പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും ദൂർഭരണവും പൊള്ളത്തരവും ജനമധ്യത്തിൽ തുറന്നുകാട്ടാൻ കൈനകരി ദുരിത മോചന വാഹന ജാഥ പള്ളാത്തുരുത്തി പാലത്തിനു സമീപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അ ദ്ദേഹം. ജാഥ ക്യാപറ്റ്ൻ ഡി. ജോസഫ് പതാക ഏറ്റുവാങ്ങി.
സമാപനസമ്മേളനം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, എസ്.ഡി. രവി, മധു സി. കുളങ്ങര, ജോണി പുതിയാറ, സിബിച്ചൻ കാളാശേരി തുടങ്ങിയവർ പ്രസംഗിച്ചു.