യുവപ്രതിഭ പുരസ്കാര വിതരണം ഇന്ന്
1280564
Friday, March 24, 2023 10:48 PM IST
ആലപ്പുഴ: സ്വാമി വിവേകാനന്ദന് യുവപ്രതിഭ പുരസ്കാര വിതരണം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ വിശിഷ്ട സാന്നിധ്യമാകും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, കൗണ്‍സിലര്‍ എ.എസ്. കവിത, യുനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.