വെ​ളി​യ​ന്നൂ​ര്‍-പു​റ​ത്തോ​ട് ഭാ​ഗ​ത്തു വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി
Wednesday, November 29, 2023 12:55 AM IST
വെ​ളി​യ​ന്നൂ​ര്‍: ഉ​ഴ​വൂ​ര്‍ മം​ഗ​ല​ത്തു​താ​ഴം മെ​യി​ന്‍ റോ​ഡി​ല്‍ സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ന്ന​ത് പ​രി​ഹാ​ര​മാ​കു​ന്നു.

കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട വെ​ളി​യ​ന്നൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തും പാ​റ​ത്തോ​ട് ഭാ​ഗ​ത്തും ടൈ​ല്‍ വി​രി​ക്കു​ക​യും ഐ​റി​ഷ് ഡ്രൈ​യി​ല്‍ സൈ​ഡ് കോ​ണ്‍​ക്രീ​റ്റ് ന​ട​ത്തു​ക​യും ചെ​യ്തു​കൊ​ണ്ട് റോ​ഡ് മെ​ച്ച​പ്പെ​ട്ട നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കാ​നും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​മു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ത്വ​രി​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്.

മോ​ന്‍​സ് ജോ​സ​ഫ് എംഎ​ല്‍എയ്ക്ക് വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ടു​ത്തു​രു​ത്തി സ​ബ് ഡി​വി​ഷന്‍റെ കീ​ഴി​ല്‍ റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃത്തി​യാ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. വെ​ളി​യ​ന്നൂ​ര്‍ ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​റ​ത്തോ​ടി​നു സ​മീ​പ​മു​ള്ള​തും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


ഉ​ട​നെ ഇ​വി​ടെ​യും ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി ആ​ളു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ ഇ​ട​യാ​യ ര​ണ്ട് സ്ഥ​ല​ത്തും എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്ന് റോ​ഡ് ന​വീ​ക​ര​ണ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ നാ​ട്ടു​കാ​ര്‍ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.