സംരക്ഷണഭിത്തി തകര്‍ന്നു
1424891
Sunday, May 26, 2024 2:22 AM IST
ഉഴവൂര്‍: നവീകരണം പൂര്‍ത്തീകരിച്ച ചിറക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് കുളത്തില്‍ പതിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കെട്ട് തകര്‍ന്നത്. തോമസ് ചാഴികാടന് എംപിയുടെ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കുളത്തില്‍ വീണു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി നാട്ടുകാരന് പരാതി നല്കി. ചിറയില്‍കുളം നവീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ അശാസ്ത്രീയതയും അഴിമതിയും ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പരാതികള്‍ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്നും പരാതിക്കാരന് പറയുന്നു. നിര്‍മാണത്തിലെ അഴിമതിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും എതിര്‍കക്ഷികള്‍ക്കെതിരേ നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.