ഉഴവൂർ ജയ്ഹിന്ദ് ലൈബ്രറി ഇനി ഹരിത ലൈബ്രറി
1565360
Friday, June 6, 2025 11:39 PM IST
ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി ഇനി ഹരിത ലൈബ്രറി. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുതിർന്ന അംഗം എ.എ. സ്റ്റീഫന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നടത്തി.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു സന്ദേശം നൽകി. ലൈബ്രറി പരിസരം പൂച്ചെടികളാൽ സൗന്ദര്യവത്കരണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, സൈമൺ പരപ്പനാട്ട്, എ.എ. സ്റ്റീഫൻ, ബാബു കണിയാംപതി, എം.എൻ. ശ്രീകുമാർ, വിജിത വിജയൻ, സങ്കീർത്തന സുരേഷ്, ടി.എൻ. അനിൽ, പ്രീത സന്തോഷ് എന്നിവർ പ്രസംഗിച്ചു.