ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് ആ​ശ്ര​യ​മാ​യ പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് അ​ട​ച്ചു പൂ​ട്ടി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി. കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​യാ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റൗ​ഫ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡെ​ന്നീ​സ് ജോ​സ​ഫ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ബി​ന്‍ വ​ര്‍ഗീ​സ് ക​ട​ന്തോ​ട്, എ​ബി​ന്‍ ആ​ന്‍റ​ണി, അ​ശ്വി​ന്‍ ജി​യോ ഏ​ബ്ര​ഹാം, ബി​ബി​ന്‍ ജോ​സ​ഫ്, ക​ണ്ണ​ന്‍ പി.​എ​സ്., ടോ​ണി കൂ​ട്ടം​പേ​രൂ​ര്‍, സു​ധി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.