വികസിത് കൃഷി സങ്കല്പ് സെമിനാർ പത്തിന്
1565594
Saturday, June 7, 2025 7:35 AM IST
ചങ്ങനാശേരി: വികസിത് കൃഷി സങ്കല്പ് അഭിയാൻ പദ്ധതി പ്രകാരം 10ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4.30വരെ ഹോംസ്റ്റഡ് ഫാമിംഗ് എന്ന വിഷയത്തിൽ ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശമുള്ള മുനിസിപ്പൽ ഹാളിൽ വച്ച് കാർഷിക സെമിനാർ നടത്തുന്നു.
ഡോ. ആശ വി. പിള്ള, ഡോ. ഹഫീഫ് റോഷൻ, ഡോ.വി.എ. മുഹമ്മദ് നിസാർ എന്നിവർ ക്ലാസുകൾ നയിക്കുകയും കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കർഷകർക്ക് മാത്രമാണ് സെമിനാറിൽ പ്രവേശനം. താത്പര്യമുള്ള കർഷകർ അന്നേദിവസം ഒരു മണിക്ക് മുന്പായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.