സീനിയർ സിറ്റിസൺസ് ധ്യാനം നാളെ മുതൽ
1565575
Saturday, June 7, 2025 7:20 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കുന്നന്താനം സീയോൻ ധ്യാനകേന്ദ്രത്തിൽ 60 വയസ് കഴിഞ്ഞവർക്കായി നടത്തുന്ന ഗ്രേസ്ഫുൾ ധ്യാനം നാളെ വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകും. ഫാ. മാണി പുതിയിടം ഉദ്ഘാടനം ചെയ്യും.
വാർധക്യത്തിന്റെ ശാരീരിക, മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധിയും സംബന്ധിച്ച പ്രഭാഷണങ്ങൾ, കൗൺസലിംഗ്, സൗഖ്യദായക ശുശ്രൂഷകൾ, വ്യായാമപരിശീലനം, ഉല്ലാസപരിപാടികൾ എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടക്കും. വൈദികരും ഡോക്ടർമാരും ക്ലാസുകൾ നയിക്കും. 11നു വൈകുന്നേരം നാലിന് സമാപിക്കും. ഫോൺ: 9495107045.