ദിശ എഡ്യൂകെയര്‍ ധനസഹായ പദ്ധതിയുമായി അര്‍ച്ചന വിമന്‍സ് സെന്റര്‍
1565584
Saturday, June 7, 2025 7:30 AM IST
കടുത്തുരുത്തി: അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആഭ്യമുഖ്യത്തില്‍ കടുത്തുരുത്തി റീജണിന്റെ നേതൃത്വത്തില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 20 കുട്ടികള്‍ക്കുവേണ്ടി ദിശ എഡ്യൂകെയര്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചു.
അര്‍ച്ചന വിമന്‍സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആശാ കിരണ്‍ അധ്യ ക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് കമ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഫുഡ് കിറ്റ് വിതരണം നിര്‍വഹിച്ചു.