തെ​ള്ള​കം: കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യും കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജും യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​ല്‍ഫോ​ഡ്-​യു​കെ​യും സം​യു​ക്ത​മാ​യി കാ​രി​ത്താ​സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ സ​മ്മി​റ്റ് ന​ട​ത്തി.

അ​ത്യാ​ഹി​ത ചി​കി​ത്സാ​രം​ഗ​ത്ത് ആഗോ​ള​ത​ല​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഇം​ഗ്ല​ണ്ടി​ലെ സാ​ല്‍ഫോ​ര്‍ഡ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ​യും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​ഗ​ത്ഭ​ര്‍ സെ​മി​നാ​റു​ക​ള്‍ ന​യി​ച്ചു. ഐ​ടി​സി, ബം​ഗ​ളൂ​രു മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ഡോ. ​സു​നി​ല്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ റ​വ. ഡോ​ക്ട​ര്‍ ബി​നു കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്നു​ള്ള ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.