അ​യ്മ​നം: ദ​യ സാം​സ്‌​കാ​രി​ക സ​മി​തി അ​യ്മ​ന​ത്തെ ജ​ന​കീ​യ ഡോക്്ടർ ​പി.​ആ​ര്‍. കു​മാ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​രം മാ​ന്നാ​നം കെഇ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ ഫാ. ​ജയിം​സ് മു​ല്ല​ശേ​രി​ക്ക് സ​മ്മാ​നി​ച്ചു. 10,000 രൂ​പ​യും ശി​ല്‍​പ​വും പ്ര​ശ​സ്തിപ​ത്ര​വും അ​ട​ങ്ങു​ന്നാ​ണ് പു​ര​സ്‌​കാ​രം.

തി​രു​വാ​റ്റയിലെ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മി​തി​യു​ടെ വി​ദ്യാ​ഭ്യാ​സ ജ​ന​കീ​യ സ​ദ​സി​ലാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കി​യ​ത്. സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ര​സ​കാ​രം സ​മ​ര്‍​പ്പ​ണ​വും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു.

എ​സ്എ​സ്്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ന്ത്രി ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.