പ്രോജക്ട് എൻജിനിയർമാർ
1224232
Saturday, September 24, 2022 11:19 PM IST
കട്ടപ്പന: ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പ്രോജക്ട് എൻജിനിയർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കേരള ജല അഥോറിറ്റി പ്രോജക്ട് ഡിവിഷൻ, കട്ടപ്പന എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ 27ന് രാവിലെ 10.30 മുതൽ ഒന്നു വരെ ഇന്റർവ്യു നടത്തും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കേരള ജല അഥോറിറ്റി പ്രോജക്ട് ഡിവിഷൻ, കട്ടപ്പന, വെള്ളയാംകുടി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ആവശ്യമായ രേഖകളുമായി ഹാജരാകണം. ഫോൺ: 04868 250101.