വീടുകയറി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ
1226016
Thursday, September 29, 2022 10:44 PM IST
നെടുങ്കണ്ടം: വീടുകയറി ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേഷൻ (32), വിഷ്ണു (28) എന്നിവരെയാണ് ഉടുമ്പഞ്ചോല പോലീസ് അറസ്റ്റ് ചെയ്തത്. കൈലാസം കല്ലാനിക്കൽ സേനൻ എന്നയാളുടെ വീട്ടിലാണ് പ്രതികൾ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. സേനന്റെ ഭാര്യയെയും മകനെയും മർദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു.
ഉടുമ്പഞ്ചോല സിഐ അബ്ദുൾഖനി, എഎസ്ഐ ബെന്നി, സിപിഒ ടോണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.