സൗജന്യ മെഡിക്കൽ ക്യാന്പ്
1226022
Thursday, September 29, 2022 10:44 PM IST
അടിമാലി: വൈഎംസിഎയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ അടിമാലിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് നടത്തും. അടിമാലി ഗവ. ഹൈസ്കൂളിൽ നടക്കുന്ന ക്യാന്പിൽ ദൃഷ്ടി ഐ കെയർ കണ്ണാശുപത്രിയിലെ ഡോക്ടർ എസ്. ദീപ്തിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നേത്രപരിശോധനയും കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റ് ആൻഡ് പത്തോളജിസ്റ്റ് സ്മിജോ സണ്ണിയുടെ നേതൃത്വത്തിലുള്ള ശബ്ദ സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കിലെ വിദഗ്ധസംഘം ശബ്ദ-ശ്രവണ പരിശോധനയും നടത്തും.
രാവിലെ ഒൻപതുമുതൽ 12 വരെയാണ് ക്യാന്പ്. വൈഎംസിഎ ഇടുക്കി സബ് റീജിയണൽ ചെയർമാൻ ജേക്കബ് പോൾ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് ബിജു ലോട്ടസ് അധ്യക്ഷത വഹിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 9447432801, 9895576683 എന്നീ നന്പരുകളിൽ വിളിക്കാം.