ഹൃ​ദ​യ​ദി​ന​ത്തി​ൽ സൈ​ക്കി​ൾ റാ​ലി
Thursday, September 29, 2022 10:49 PM IST
ക​ട്ട​പ്പ​ന: ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി​യും ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. വെ​ള​ള​യാം​കു​ടി​യി​ൽ​നി​ന്നു ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫും സൈ​ക്കി​ൾ റാ​ലി​യി​ൽ അ​ണി​ചേ​ർ​ന്നു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി. ​നി​ഷാ​ദ്മോ​ൻ സൈ​ക്കി​ൾ റാ​ലി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോ​സ​ൻ വ​ർ​ഗീ​സ് ഹൃ​ദ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​മോ​ദ്, ഡ​യ​റ​ക്ട​ർ ജി. ​ജോ​സ്, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ജി ത​ട​ത്തി​ൽ, സം​ഘം സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​മാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.