ഗാന്ധി ജയന്തി ആഘോഷം
1226355
Friday, September 30, 2022 11:08 PM IST
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം അഞ്ചിന് ഉപാസന ഓഡിറ്റോറിയത്തിൽ ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തും. ഗാന്ധിയൻ ദർശനങ്ങളുടെ ആധുനിക പ്രസക്തി എന്ന വിഷയത്തിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ് മുഖ്യപ്രഭാഷണം നടത്തും.
സംസ്കൃത ദിനാഘോഷം
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തൊടുപുഴ വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക കൗണ്‍സിലിന്റെയും നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സംസ്കൃത ദിനാഘോഷം നടത്തി.
സംസ്കൃത അക്കാദമിക കൗണ്‍സിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് സജി മാത്യു അധ്യക്ഷത വഹിച്ചു. ഡിഇഒ ഇ.എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു.
അധ്യാപനരംഗത്ത് മികവുപുലർത്തിയവരെ എഇഒ ഷീബ മുഹമ്മദ് ആദരിച്ചു. വിധു പി. നായർ, ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ്, ആർ. മിനിമോൾ, അമൃത ആർ. നായർ, പി.ജി. മനോജ്, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.