ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
1226561
Saturday, October 1, 2022 10:49 PM IST
ഉപ്പുതറ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ - സേവനയജ്ഞം ഊർജിതമാക്കി ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡും എൻഎസ് എസ് യൂണിറ്റും.
സ്കൗട്ട് ആൻഡ് ഗൈഡ്സ് കെഎസ്ആർടിസി ബസുകളും ബസ് കാത്തിരിപ്പു കേന്ദ്രവും കഴുകി വൃത്തിയാക്കി. ലഹരിവിരുദ്ധ പ്രചാരണവും നടത്തുന്നുണ്ട്. പരിപാടികൾക്ക് സ്കൗട്ട് മാസ്റ്റർ മാർട്ടിൻ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ബോണി സി. മാത്യു, പ്രിൻസിപ്പൽ ജോസ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിൻ സ്കറിയ, വോളണ്ടിയർ സെക്രട്ടറിമാരായ ഡിനോ ജേക്കബ്, ആർ. ഭൂമിക, ജെറാൾഡ് സജിൻ, എസ്. ശ്രീപാർവതി, പി.എസ്. ജെസ്നി, ജോർജിൻ സോമിച്ചൻ എന്നിവർ നേതൃത്വം നൽകി. ഉപ്പുതറ, അയ്യപ്പൻ കോവിൽ , പഞ്ചായത്തു പ്രസിഡന്റുമാരും അംഗങ്ങളും പങ്കെടുത്തു.