കെഎസ്ആർടിസി ബസ് മുടങ്ങുന്നു: വലഞ്ഞ് വിദ്യാർഥികളും നാട്ടുകാരും
1227525
Wednesday, October 5, 2022 10:36 PM IST
മൂലമറ്റം: കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയതോടെ വലഞ്ഞ് നാട്ടുകാരും സ്കൂൾ വിദ്യാർഥികളും. രാവിലെ എട്ടിന് പുത്തേടുനിന്ന് കാഞ്ഞാർ വഴി തൊടുപുഴയ്ക്ക് പോകുന്ന ബസ് സർവീസ് നിലച്ചതോടെയാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്.
രാവിലെ മൂലമറ്റത്തുനിന്ന് പുത്തേട് എത്തി തിരികെ പോകുന്ന ബസിലായിരുന്നു വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നത്. എന്നാൽ ഈ സർവീസ് മിക്ക ദിവസങ്ങളിലും മുടങ്ങുകയാണ്. ആദിവാസികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയാണ് പൂത്തേട്. മിക്ക ദിവസങ്ങളിലും ബസ് സർവീസ് മുടങ്ങുന്നതിനാൽ യാത്രക്കാരും കുട്ടികളും ഓട്ടോയിലും ജീപ്പിലുമാണ് യാത്ര ചെയ്യുന്നത്.
കെഎസ്ആർടിസിയുടെ ട്രിപ്പ് മുടക്കം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.